Google ടോൺ ഉപയോഗിക്കാൻ ഞാനെന്താണ് ചെയ്യേണ്ടത്?
Google ടോൺ ഉപയോഗിച്ച് URL പ്രക്ഷേപണം ചെയ്യാൻ ഇനിപ്പറയുന്നവ ചെയ്യുക:
- നിങ്ങളുടെ Google അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
- നിങ്ങൾ പ്രക്ഷേപണം ചെയ്യാൻ താൽപ്പര്യപ്പെടുന്ന വെബ് പേജിലായിരിക്കുമ്പോൾ Chrome ബ്രൗസറിലെ Google ടോൺ ഐക്കണിൽ ക്ലിക്കുചെയ്യുക.
എന്തുകൊണ്ട് Google ടോൺ?
നമ്മൾ പരസ്പരം സംസാരിക്കുന്നതുപോലെ കമ്പ്യൂട്ടറുകൾക്കും പരസ്പരം ആശയവിനിമയം നടത്താൻ Google ടോൺ സഹായിക്കുന്നു. ഒരു URL-ലായി തിരിച്ചറിയാൻ മറ്റ് കമ്പ്യൂട്ടറുകളുടെ മൈക്രോഫോണുകൾക്ക് പ്രത്യേക ശബ്ദ സിഗ്നേച്ചർ നൽകുന്നതിന് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്പീക്കറുകൾ ഉപയോഗിക്കാൻ Chrome-നെ അനുവദിക്കുന്ന ഒരു ബ്രൗസർ വിപുലീകരണമാണിത്.
Google ടോൺ പ്രവർത്തിക്കുന്നതെങ്ങനെയാണ്?
Google ടോൺ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ മൈക്രോഫോൺ ഓണാക്കുന്നു (വിപുലീകരണം ഓണായിരിക്കുമ്പോൾ). Google ടോൺ, Google-ന്റെ സെർവറുകളിൽ ഒരു URL താൽക്കാലികമായി സംഭരിച്ച്, വിളിപ്പാടരികെ ഇന്റർനെറ്റുമായി കണക്റ്റുചെയ്തിരിക്കുന്ന കമ്പ്യൂട്ടറുകളിലേക്ക് അത് അയയ്ക്കുന്നതിന് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്പീക്കറുകളും മൈക്രോഫോണും ഉപയോഗിക്കുന്നു. Google ടോൺ വിപുലീകരണം ഇൻസ്റ്റാളുചെയ്ത് ഓൺ ചെയ്തുവച്ചിരിക്കുന്ന, കേൾക്കാവുന്ന ദൂരത്തിലുള്ള ഏത് കമ്പ്യൂട്ടറുകൾക്കും Google ടോൺ അറിയിപ്പ് ലഭിക്കും. നിങ്ങളുടെ Google പ്രൊഫൈൽ പേരിനും ചിത്രത്തിനുമൊപ്പം അറിയിപ്പ്, URL പ്രദർശിപ്പിക്കും.
Google ടോൺ ഉപയോഗിച്ച് URL ലഭിക്കാൻ, Chrome-ന് നിങ്ങളുടെ മൈക്രോഫോൺ ഓണായിരിക്കേണ്ടതുണ്ട്. ഉയർന്ന ശബ്ദമുള്ള സ്ഥലങ്ങളിലും കൂടുതൽ അകലത്തിലുള്ളപ്പോഴും മോശം ഇന്റർനെറ്റ് കണക്ഷനുള്ളപ്പോഴും അല്ലെങ്കിൽ മൈക്രോഫോൺ ഇല്ലാത്തതോ Google ടോൺ പ്രക്ഷേപണം ചെയ്യുന്ന ശബ്ദം കണ്ടെത്താൻ കഴിയാത്ത മൈക്രോഫോൺ ഉള്ളതോ ആയ കമ്പ്യൂട്ടറുകളിൽ Google ടോൺ പ്രവർത്തിച്ചേക്കില്ല.
Google ടോൺ എന്റെ വിവരം ഉപയോഗിക്കുന്നതെങ്ങനെ?
Google-ന്റെ സ്വകാര്യത നയത്തിന് അനുസൃതമായി, Google ടോൺ അജ്ഞാത ഉപയോഗ വിവരം ശേഖരിക്കുന്നതാണ്.
എനിക്കെങ്ങനെയാണ് അത് ഓണാക്കാനോ ഓഫാക്കാനോ കഴിയുന്നത്?
Google ടോൺ ഓണാക്കുന്നതിനും (മൈക്രോഫോൺ ഉൾപ്പെടെ) ഓഫാക്കുന്നതിനും Chrome വിപുലീകരണ ക്രമീകരണത്തിലേക്ക് പോകുക.
അത് സുരക്ഷിതമാണോ?
URL-കൾ മാത്രമേ Google ടോൺ പ്രക്ഷേപണം ചെയ്യൂ, അതിനാൽ സ്വീകർത്താക്കൾക്ക് സാധാരണയായി ആക്സസ്സ് ഇല്ലാത്ത ഒരു പേജിലേക്ക് സ്വയമേവ ആക്സസ്സ് നേടാനാകില്ല. ഉദാഹരണത്തിന് നിങ്ങൾ Gmail inbox URL പ്രക്ഷേപണം ചെയ്യുകയാണെങ്കിൽ, Google ടോൺ അറിയിപ്പിൽ ക്ലിക്കുചെയ്യുന്ന സ്വീകർത്താക്കളോട് അവരുടെ Gmail-ലേക്ക് ലോഗിൻ ചെയ്യാൻ നിർദേശിക്കും. എന്നിരുന്നാലും, Google ടോൺ പ്രക്ഷേപണങ്ങൾ എല്ലാവർക്കും കാണാനാകുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ, കഴിവതും രഹസ്യാത്മക വിവരങ്ങൾ കൈമാറുന്നതിന് അവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.